Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Farmers Protest

Thrissur

നെ​ല്ലി​ന്‍റെ വി​ല ല​ഭി​ച്ചി​ല്ല; വ​ര​ന്ത​ര​പ്പി​ള്ളി​യി​ല്‍ പ്ര​തി​ഷേ​ധ​വു​മാ​യി ക​ര്‍​ഷ​ക​ര്‍

വ​ര​ന്ത​ര​പ്പി​ള്ളി: സ​പ്ലൈ​കോ സം​ഭ​രി​ച്ച നെ​ല്ലി​ന്‍റെ വി​ല ല​ഭി​ക്കാ​തെ വേ​ലൂ​പ്പാ​ടം പാ​ട​ശേ​ഖ​ര സ​മി​തി​യി​ലെ ക​ര്‍​ഷ​ക​ര്‍ വ​ര​ന്ത​ര​പ്പി​ള്ളി എ​സ്ബി​ഐ ബാ​ങ്കി​ന് മു​ന്‍​പി​ല്‍ ധ​ര്‍​ണ ന​ട​ത്തി. പി.​ആ​ര്‍.​എ​സ് പ്ര​കാ​രം അ​നു​വ​ദി​ച്ച തു​ക ബാ​ങ്ക് അ​ധി​കൃ​ത​ര്‍ ക​ര്‍​ഷ​ക​ര്‍​ക്കു ന​ല്‍​കു​ന്നി​ല്ലെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു പ്ര​തി​ഷേ​ധം.

വേ​ലൂ​പ്പാ​ടം, കാ​ര​യാം​പാ​ടം സ​മി​തി​ക​ളി​ലെ 150 ഓ​ളം ക​ര്‍​ഷ​ക​രാ​ണ് ര​ണ്ടു മാ​സ​ത്തോ​ള​മാ​യി നെ​ല്ലി​ന്‍റെ വി​ല ല​ഭി​ക്കാ​തെ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​ത്. എ​സ് ബി​ഐ വ​ര​ന്ത​ര​പ്പി​ള്ളി ശാ​ഖ​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​നാ​സ്ഥ​ യാ​ണ് പ്ര​തി​സ​ന്ധി​ക്കു കാ​ര​ണ​മെ​ന്ന് ക​ര്‍​ഷ​ക​ര്‍ ആ​രോ​പി​ച്ചു.

പ​രി​സ്ഥി​തി പ്ര​വ​ര്‍​ത്ത​ക​ന്‍ ടി.​എ​ന്‍. മു​കു​ന്ദ​ന്‍ ധ​ര്‍​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു. പാ​ട​ശേ​ഖ​ര സ​മി​തി പ്ര​സി​ഡ​ന്‍റ്് ഹ​രി​ദാ​സ് കോ​മ​ത്തു​ക്കാ​ട്ടി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സെ​ക്ര​ട്ട​റി കെ. ​രാ​ജ്കു​മാ​ര്‍, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ സ​ത്താ​ര്‍, ബി​ന്ദു പ്രി​യ​ന്‍, വി​ജി​ത ജ​യ​ദീ​പ​ന്‍, പാ​ട​ശേ​ഖ​ര സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ ഡേ​വി​സ് തു​ലാ​പ​റ​മ്പി​ല്‍, പു​ഷ്പാം​ഗ​ദ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up